News

Blogger Tips and TricksLatest Tips And TricksBlogger Tricks
Showing posts with label More Info. Show all posts
Showing posts with label More Info. Show all posts

Wednesday, July 20, 2022

പഠനപ്രവര്‍ത്തനങ്ങള്‍ Class 10 (കേരള സ്റ്റേറ്റ് സിലബസ്)Learning Activities - Class 10 (Kerala State Syllabus)

അധ്യായം-2:  അറിവിന്റെ വാതായനങ്ങള്‍


 
Chapter-2: Windows of  Knowledge
 


 
അധ്യായം-1: അറിയാനും പ്രതികരിക്കാനും
 
 
 
 
Chapter-1: Sensations and Responses
 
 

Friday, December 13, 2019

Biology (Class 6) ആഹാരം ആരോഗ്യത്തിന്‌ (Food for Health) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

ഒരുഗ്രാം കൊഴുപ്പില്‍ നിന്ന് ലഭിക്കുന്നത് 9 k cal  (കിലോ കലോറി) ഊര്‍ജമാണ്. 
ആവശ്യത്തിലധികമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് പ്രധാനമായും ത്വക്കിനടിയില്‍ സംഭരിക്കപ്പെടുന്നു. കൊഴുപ്പ് ഒരു സംഭൃതാഹാരമാണ്. 
കൊഴുപ്പിന്റെ ലഘുഘടകങ്ങള്‍ ഫാറ്റി ആസിഡ്,  ഗ്ലിസറോള്‍ എന്നിവയാണ്. 
കൊഴുപ്പിന്റെരൂപം തന്നെയാണ് കൊളസ്റ്ററോള്‍.
കൊളസ്റ്ററോളിന് രക്തത്തിലൂടെ സഞ്ചരിക്കാന്‍ ലിപ്പോ പ്രോട്ടീനുകളുടെ സഹായം വേണം.
ലിപ്പോപ്രോട്ടീനുകള്‍ LDL  എന്നും HDL എന്നും രണ്ടുതരത്തിലുണ്ട്.
 (LDL: Low density lipid; HDL: High density lipid)  
 LDL  ചീത്ത കൊളസ്റ്ററോള്‍ എന്നും HDL നല്ല കൊളസ്റ്ററോള്‍ എന്നും പറയപ്പെടുന്നു. 
 LDL കൂടുതലായാല്‍ അത് രക്തധമനികളുടെ ഉള്‍വശത്ത് തങ്ങി നിന്ന് ഹൃദയരോഗങ്ങള്‍ക്കും, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
...........................................................                     ................................................
One gram of fat yields 9 kcal of energy.
Excess fat in the food is stored under the skin.
Fat is a stored food.
The simpler components of fat are fatty acids and glycerol.
Cholesterol is a type of fat.
Cholesterol is of 2 kinds namely LDL and HDL. (LDL: low density lipid, HDL: high density lipid).
LDL is known as bad cholesterol and HDL is known as good cholesterol.
Excess LDL get deposited in the inner surface of arteries and block the flow of blood. It can cause heart diseases.

Thursday, December 12, 2019

Biology (Class 9) വിസര്‍ജനം സമസ്ഥിതി പാലനത്തിന് (Excretion to Maintain Homeostasis) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

'വൃക്കരോഗങ്ങളും ജീവിതശൈലിയും' 
ആധുനിക ജീവിതരീതി
ജീവിതശൈലി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ സമൂഹമോ എങ്ങനെ ജീവിക്കുന്നു എന്നതാണ്. ദൈനംദിന ജീവിതചര്യകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പുരോഗതി വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
★ ഊര്‍ജം ഉപയോഗിക്കാതെ യാത്രചെയ്യുന്നതിന് വ്യക്തികളെ വാഹനങ്ങള്‍ ഇന്ന് പ്രാപ്തരാക്കിയിരിക്കുന്നു. 
★ വീട്ടുപകരണങ്ങളായ മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍ എന്നിവ വീട്ടുജോലികള്‍ ആയാസകരമാക്കുന്നതുമൂലം കായികാധ്വാനം കുറയുന്നു.
★ രാവുകള്‍ പകലുകളാക്കി ഉറക്കമിളച്ച് നമ്മള്‍ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു.
★ ഈ ഉപകരണങ്ങള്‍ നമുക്ക് സമയലാഭമുണ്ടാക്കിത്തരുമെങ്കിലും, അതിനു നാം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. അതു നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ജീവിതശൈലിയും വൃക്കരോഗങ്ങളും
★ മദ്യപാനം ദൈനം ദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ശീലമായി മാറിയിരിക്കുന്നു.
★ ഭക്ഷണ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
★ അമിതഭക്ഷണവും കുറഞ്ഞവ്യായാമവും എന്നതു പതിവായിരിക്കുന്നു.
വിശ്രമമില്ലാതിരിക്കുക.
★ വറുത്തതും പൊരിച്ചതും അമിതമായി ഉപയോഗിക്കുക.
★ ഫോസ്ഫറസ്, പൊട്ടാസ്യം  കുറഞ്ഞ ഭക്ഷണം കഴിക്കുക.
★ വെള്ളം ആവശ്യത്തിന് കുടിക്കുക.
★ ആപ്പിള്‍, മുന്തിരി എന്നിവയുടെ ജ്യൂസ് കുടിക്കുക, ഓറഞ്ച് ജ്യൂസ് ഒഴിവാക്കുക.
★ മദ്യപാനം ഒഴിവാക്കുക.
★ കൃത്യമായ വ്യായാമം ചെയ്യുക.
★ നല്ല സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക.
★ ആധുനിക ജീവിതശൈലി, ഉത്ക്കണ്ഠ, പൊണ്ണത്തടി, നിരാശ എന്നിവയിലേക്കു നയിക്കുന്നു.
▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲

Thursday, October 24, 2019

Biology (Class 10) അകറ്റി നിര്‍ത്താം രോഗങ്ങളെ (Keeping Diseases Away) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

ഡെങ്കിപ്പനി 
രോഗകാരി: ഡെങ്കിവൈറസുകള്‍ (ഫ്‌ളേവി വൈറസുകള്‍)
പകര്‍ച്ചാരീതി : ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് കൊതുകുകള്‍ വഴി.
ലക്ഷണം : പെട്ടെന്നുള്ള കടുത്തപനി, പേശികളിലും സന്ധികളിലും കടുത്ത വേദന, കൈകളിലും നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഗണ്യമായി കുറയുന്നത് നിമിത്തം വായ്, മൂക്ക്, മോണ എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം.
രണ്ടു മില്ലിലിറ്റര്‍ രക്തത്തില്‍ 200000 മുതല്‍ 400000 വരെ പ്ലേറ്റ്‌ലറ്റുകള്‍ ഉണ്ടായിരിക്കണം. പ്ലേറ്റ്‌ലറ്റുകളാണ് ശരീരത്തിനുളളിലും പുറത്തു രക്തം കട്ട
പിടിക്കുന്ന പ്രക്രിയയില്‍ മുഖ്യ പങ്കുവഹിക്കുന്നത്. എന്നാല്‍ ഡെങ്കിപ്പനിയില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് 20000 ത്തിലും താഴെയായാല്‍ ഗുരുതരമായ രക്തപ്രവാഹവും മരണവും സംഭവിക്കാം. അതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍:
⇒ കൊതുകുകളുടെ പ്രജനനസ്ഥലം ഇല്ലാതാക്കുക, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.
⇒ കൂത്താടികളെ നിയന്ത്രിക്കുക - ഗപ്പി, ഗംബൂസിയ തുടങ്ങിയ ലാര്‍വാഭോജി മത്സ്യങ്ങളെ വളര്‍ത്തുക.
⇒ എണ്ണയോ, മണ്ണെണ്ണയോ ചെറിയ അളവില്‍ ഒഴിക്കുക.
⇒ ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
⇒ കൊതുക് കടിയില്‍ നിന്നുള്ള സംരക്ഷണം- കൊതുകുവല, കൊതുക്ബാറ്റ്, കൊതുകു തിരി, കൊതുകു നെറ്റ് പിടിപ്പിച്ച സ്‌ക്രീന്‍.


Wednesday, October 23, 2019

Biology (Class 7) അന്നപഥത്തിലൂടെ (Through the Alimentary Canal) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

നിയോട്ടിയ (Neottia)
പോഷണത്തിനായി ഇവ പരാദങ്ങളായി പ്രവര്‍ത്തിക്കുന്നു. മോണോട്രോപയുടെ പരാദനം ഒരു പ്രത്യേക തരത്തിലുള്ളതാണ്. ഇതിന്റെ ആതിഥേയ ജീവി ഒരു  ഫംഗസ് (കുമിള്‍) ആണ്. ഈ ഫംഗസ് ഒരു വൃക്ഷവുമായി സഹജീവനം നടത്തുന്നതാണ്. വൃക്ഷം തയ്യാറാക്കുന്ന ആഹാരം ഫംഗസിനു ലഭിക്കുന്നു. ഫംഗസില്‍നിന്നുമാണ് മോണോട്രോപ ആഹാരം ചൂഷണം ചെയ്യുന്നത്. അതായത് ഫംഗസ് എന്ന ആതിഥേയ ജീവിയില്‍ക്കൂടി വൃക്ഷം തയ്യാറാക്കുന്ന ഭക്ഷണം തട്ടിയെടുക്കുന്നു. ഇത് Ghost plant, Indian pipe, Corpse plant എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്. നിയോട്ടിയയും ശവോപജീവിയല്ല. ഫംഗസിനെ ചൂഷണം ചെയ്ത് പോഷണം നടത്തുന്ന ഒരു പരാദസസ്യമാണിത്. (ചിലയിനം നിയോട്ടിയ ഇങ്ങനെയല്ലാതെയുമുണ്ട്. അപ്പോഴും ഇത് ശവോപജീവിയല്ല). (Both these plants are parasites. They are not saprophytes. The nutrition in monotropa is a very special one. Its host is a fungus. This fungus lives in association with trees and gets its food prepared by these trees by photosynthesis. Monotropa takes food from this fungus, which in turn gets its food  from the tree. Thus monotropa is a parasite. Monotropa is also known as ghost  plant, Indian pipe, and Corpse plant. Neottia also is not a saprophyte. It is a parasite whose host is a fungus. [Some neottia species are not parasites, still they are not saprophytes.])
മോണോട്രോപ (Monotropa)
മോണോട്രോപ, നിയോട്ടിയ എന്നിവ സപുഷ്പികളായ സസ്യങ്ങളാണ്. ഇവയ്ക്ക് മിക്കതിനും ഹരിതകമില്ല. മോണോട്രോപയ്ക്ക് വെളുത്ത നിറമാണ്.(Monotropa and Neottia are flowering plants. Most of them have no chlorophyll. Monotropa is white in colour)


Monday, September 9, 2019

Biology (Class 5) വിത്തിനുള്ളിലെ ജീവന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

വിത്തുകള്‍ ശേഖരിച്ച് സൂക്ഷിച്ചുവയ്ക്കുന്ന രീതികള്‍
നെല്ല്: മിതമായ വെയിലില്‍ ഉണക്കുന്നു. പൊടിയും പതിരും നീക്കി വൃത്തിയാക്കുന്നു. വൃത്തിയാക്കിയ വിത്ത് ചാക്കില്‍ കെട്ടി നിലവറയില്‍ സൂക്ഷിച്ചുവയ്ക്കുന്നു. ചാക്കിനു പകരം ലോഹപ്പെട്ടിയോ, തടിപ്പെട്ടിയോ ഉപയോഗിക്കുന്നുണ്ട്.
പയര്‍: വിളഞ്ഞ് ഉണങ്ങിയ കായ്കള്‍ പൊട്ടിച്ച് വിത്തുകളെടുക്കുന്നു. വൃത്തിയാക്കിയ ശേഷം കീടങ്ങള്‍ കടക്കാത്ത പെട്ടിക്കുള്ളില്‍ സൂക്ഷിക്കുന്നു.
പാവല്‍: വിളഞ്ഞു പഴുത്ത കായില്‍ നിന്നും വിത്തുകള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്നു. മങ്ങിയ വെയിലില്‍ കടലാസില്‍ വച്ച് ഉണങ്ങുന്നു. അധികം ചൂടേല്‍ക്കാതിരിക്കാന്‍ വേണ്ടി വിത്തിനു മുകളിലും ഒരു കടലാസ് വയ്ക്കാറുണ്ട്. ഉണങ്ങിയ വിത്തുകള്‍ പോളിത്തീന്‍ ബാഗില്‍ ഇട്ട് കീടങ്ങള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുന്നു. ചാണകവരളിയില്‍ പതിച്ചും സൂക്ഷിക്കാറുണ്ട്.
മത്തന്‍: കായില്‍ നിന്നും വിത്തുകള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി പാവലിന്റെ കാര്യത്തിലേതുപോലെ ഉണക്കിയെടുക്കുന്നു. ഉണങ്ങിയ വിത്തുകള്‍ ചാണകവരളിയില്‍ പതിച്ചും പോളിത്തീന്‍ ബാഗിനുള്ളില്‍ വച്ചും സൂക്ഷിക്കുന്നു.
Methods in which seeds are collected and stored.
Rice: Harvested mature seeds are cleaned by winnowing and dried in the sun that is moderately hot. The seeds are then packed in gunny bags and stored in soils. Metal boxes or wooden boxes are also used instead of gunny bags.
Pea: Seeds are collected from dry fruits. They are cleaned and kept in insect proof boxes.
Bitter gourd: Seeds are taken out from fully mature fruits. They are then washed in water and dried in the shade, keeping them on newspaper. To prevent overheating the seeds are covered with newspaper sheet. Dried seeds are packed in polythene bags in which insects cannot enter. Seeds are sometimes pressed on cow dung tablets and dried and kept.
Pumpkin: Seeds are taken out of the fruits and washed in water. They are then dried as in the case of bitter gourd. They can be pressed on cow dung and dried or kept in polythene bags or in metal boxes.


Thursday, August 22, 2019

Biology (Class 5) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന വൈകല്യങ്ങള്‍

ഓട്ടിസം: മസ്തിഷ്‌കത്തിലെ കോശങ്ങളായ  ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണി ബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ
കരുതപ്പെടുന്നു.
  
ലക്ഷണങ്ങള്‍: തനിച്ചിരിക്കാനുള്ള ഇഷ്ടം, സാമൂഹീകരണം, ആശയ വിനിമയം, പെരുമാറ്റരീതി എന്നിവയാണ്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം  നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ. ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ അക്രമവാസന, അമിതബഹളം, ഉറക്ക പ്രശ്‌നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാം.
മെനിന്‍ജൈറ്റിസ്: മസ്തിഷ്‌കത്തിലെ സ്തരപാളിയായ മെനിന്‍ജസിന് അണുബാധ ഉണ്ടാകുന്നത് മെനിന്‍ജൈറ്റിസിന് കാരണമാകുന്നു. വൈറസ്, ബാക്റ്റീരിയ ഫംഗസ് തുടങ്ങിയവയാണ് രോഗകാരികള്‍. സെറിബ്രോസ്‌പൈനല്‍ദ്രവത്തിന്റെ പരിശോധന രോഗനിര്‍ണത്തിനുള്ള ഒരു മാര്‍ഗമാണ്.
ലക്ഷണങ്ങള്‍ : പനി, തലവേദന, കഴുത്ത് വഴങ്ങാതിരിക്കുക, മനംപിരട്ടലും ഛര്‍ദ്ദിയും, ഊര്‍ജസ്വലത നഷ്ടപ്പെടുക. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല രോഗങ്ങളും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. അനന്തരം രോഗികളെ പരിചരിക്കുന്നവര്‍ വളരെയേറെ ശ്രദ്ധാലുക്കളായിരിക്കണം. രോഗികളുടെ  ദൈന്യതയെ ഉള്‍ക്കൊള്ളാനും ക്ഷമയോടെ ശുശ്രൂഷിക്കാനുള്ള മാനസിക നില കൈവരിക്കുന്നതിലൂടെ മാത്രമേ മനുഷ്യത്വം  എന്ന  സവിശേഷ ഗുണം നമുക്ക് നേടാനാകൂ.

Some diseases affecting the nervous system
Autism
 Causes: 
   ♦️ Alteration in brain development in the early stage of gestation.
    ♦️ An excess of neurons that causes local over-connectivity in key brain regions.  
    ♦️ Disrupted synaptic development
Symptoms: 
    ♦️ Retarded social development
    ♦️ Does not smile
    ♦️ Does not point at things
    ♦️ Prefers to be alone

Meningitis
Causes:  Infection of meninges by virus, bacteria or fungus.
Symptoms:   
   ♦️ Fever   
   ♦️ Headache 
   ♦️ Neck stiffness        
   ♦️ Nausea and vomiting
How  to treat our fellow men suffering from neural abnormalities
 ♦️ The condition of these people deserves sympathy.
 ♦️ They are in a helpless condition.
So we should care for them with kindness. 
We should help them as much as we can.


Wednesday, August 14, 2019

കോശജാലങ്ങള്‍ (Cell Clusters)

രക്തം യോജകകലയോ?
വളരെ സങ്കീര്‍ണ ഘടനയുള്ള ദ്രാവകകലയാണ് രക്തം. പദാര്‍ത്ഥങ്ങളുടെ സംവഹനം, രോഗപ്രതിരോധം, ശരീരോഷ്മാവിന്റെ ക്രമീകരണം തുടങ്ങി ഒട്ടേറെ ധര്‍മങ്ങള്‍ രക്തം നിര്‍വഹിക്കുന്നുണ്ടണ്ട്. രക്തത്തില്‍ ദ്രവ്യരൂപത്തിലുള്ള പ്ലാസ്മയും രക്തകോശങ്ങളും അടങ്ങിയിരിക്കുന്നു. അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാണ് രക്തകോശങ്ങള്‍.
അരുണരക്താണുക്കള്‍ - ശ്വസനവാതകങ്ങളുടെ സംവഹനത്തില്‍
പ്രധാന പങ്ക് വഹിക്കുന്നു.
ശ്വേതരക്താണുക്കള്‍ -ന്യൂട്രോഫില്‍, ബേസോഫില്‍, ഇയോസിനോഫില്‍, മോണോസൈറ്റ്, ലിംഫോസൈറ്റ് ഇവയാണ് വ്യത്യസ്തതരം ശ്വേതരക്താണുക്കള്‍. ഇവ പൊതുവെ ശരീരത്തിന്റെ രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
പ്ലേറ്റ്‌ലെറ്റ് - രക്തക്കുഴലുകളില്‍ ഉണ്ടണ്ടാകുന്ന നേരിയ മുറിവുകള്‍ യഥാസമയം അടയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. അസ്ഥി, തരുണാസ്ഥി, നാരുകല തുടങ്ങിയവയെല്ലാം യോജകകലകളാണ്. യോജകകലകളുടെ കൂടുതല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ രക്തവും യോജകകലയായി പരിഗണിക്കപ്പെടുന്നു.

പാരന്‍കൈമയിലെ വൈവിധ്യം
നിര്‍വഹിക്കുന്ന വ്യത്യസ്ത ധര്‍മങ്ങള്‍ക്കനുസരിച്ച് സസ്യശരീരത്തില്‍ പാരന്‍കൈമ പലതരത്തിലുണ്ട.്
(1)ക്ലോറന്‍കൈമ: ചില പാരന്‍കൈമ കോശങ്ങളില്‍ ഹരിതകണങ്ങള്‍ കാണാം. പ്രകാശസംശ്ലഷണത്തില്‍ പങ്കെടുക്കുന്ന ഇവ ക്ലോറന്‍കൈമ എന്നറിയപ്പെടുന്നു.
(2)എയ്‌റൈന്‍കൈമ: ജലസസ്യങ്ങളില്‍ പാരന്‍കൈമ കോശങ്ങള്‍ക്കിടയില്‍ ധാരാളം വായു അറകള്‍ കാണാം. ഇങ്ങനെയുള്ള കോശങ്ങള്‍ ചേര്‍ന്നതാണ് എയ്‌റൈന്‍ കൈമ കല. ഇവ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് ജലസസ്യങ്ങളെ സഹായിക്കുന്നു.
(3)സംഭരണ പാരന്‍കൈമ: ചിലയിനം കാണ്ഡങ്ങളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന പാരന്‍കൈമ കോശങ്ങളില്‍ ആഹാരം സംഭരിച്ചിരിക്കുന്നു.


Monday, July 15, 2019

ഹീമോഗ്ലോബിന്‍ A1c Test (HbA1c Test)

കഴിഞ്ഞ 2-3 മാസത്തെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയാനുള്ള പരിശോധനയാണ് HbA1c പരിശോധന.
 (ഹീമോഗ്ലോബിന്‍ A1c Test). രക്തത്തിലെ ഗ്ലൂക്കോസ് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനുമായി ബന്ധിതമാകുന്നു. A1c പരിശോധനയിലൂടെ ഇങ്ങനെ
ബന്ധിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് കണ്ടുപിടിക്കാന്‍
കഴിയും. ഒരു ചുവന്ന രക്താണുവിന്റെ ആയുസ് ഏകദേശം 70-115
ദിവസങ്ങളാണ്. അതുകൊണ്ടാണ് 2-3 മാസത്തെ ഗ്ലൂക്കോസ് നില എന്നു
പറയുന്നത്.

HbA1c യുടെ അര്‍ഥമെന്താണ്?
HbA1c എന്നാല്‍ ഗ്ലൂക്കോസ് ചേര്‍ന്നിട്ടുള്ള ഹീമോഗ്ലോബിന്‍.
Hb എന്നാല്‍ ഹീമോഗ്ലോബിന്‍
'A' എന്നത്‘Adult’ (പൂര്‍ണ വളര്‍ച്ചയെത്തിയത്) എന്നു സൂചിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ആറു മാസം പ്രായമായതിനു ശേഷം എന്നാണ് Adult എന്നതിന്റെ സൂചന. ഈ പ്രായത്തില്‍ ഒരാളിലെ മിക്കവാറും മുഴുവന്‍ ഹീമോഗ്ലോബിനും വിഭാഗം ‘A’ യിലുള്ളതായിരിക്കും.

എന്താണ് A1 എന്നതിലെ '1'? ഹീമോഗ്ലോബിന്‍ 98 ശതമാനവും 'A' വിഭാഗത്തിലുള്ളതാണ്. A2 തുടങ്ങിയ മറ്റിനങ്ങളും ഉണ്ട്. A1 വിഭാഗത്തിന് A1a, A1b, A1c തുടങ്ങിയ ഉപ വിഭാഗങ്ങളുമുണ്ട്. ഏറ്റവും സാധാരണമായത് A1c ആണ്.