News

Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, July 15, 2019

ഹീമോഗ്ലോബിന്‍ A1c Test (HbA1c Test)

കഴിഞ്ഞ 2-3 മാസത്തെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയാനുള്ള പരിശോധനയാണ് HbA1c പരിശോധന.
 (ഹീമോഗ്ലോബിന്‍ A1c Test). രക്തത്തിലെ ഗ്ലൂക്കോസ് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനുമായി ബന്ധിതമാകുന്നു. A1c പരിശോധനയിലൂടെ ഇങ്ങനെ
ബന്ധിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് കണ്ടുപിടിക്കാന്‍
കഴിയും. ഒരു ചുവന്ന രക്താണുവിന്റെ ആയുസ് ഏകദേശം 70-115
ദിവസങ്ങളാണ്. അതുകൊണ്ടാണ് 2-3 മാസത്തെ ഗ്ലൂക്കോസ് നില എന്നു
പറയുന്നത്.

HbA1c യുടെ അര്‍ഥമെന്താണ്?
HbA1c എന്നാല്‍ ഗ്ലൂക്കോസ് ചേര്‍ന്നിട്ടുള്ള ഹീമോഗ്ലോബിന്‍.
Hb എന്നാല്‍ ഹീമോഗ്ലോബിന്‍
'A' എന്നത്‘Adult’ (പൂര്‍ണ വളര്‍ച്ചയെത്തിയത്) എന്നു സൂചിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ആറു മാസം പ്രായമായതിനു ശേഷം എന്നാണ് Adult എന്നതിന്റെ സൂചന. ഈ പ്രായത്തില്‍ ഒരാളിലെ മിക്കവാറും മുഴുവന്‍ ഹീമോഗ്ലോബിനും വിഭാഗം ‘A’ യിലുള്ളതായിരിക്കും.

എന്താണ് A1 എന്നതിലെ '1'? ഹീമോഗ്ലോബിന്‍ 98 ശതമാനവും 'A' വിഭാഗത്തിലുള്ളതാണ്. A2 തുടങ്ങിയ മറ്റിനങ്ങളും ഉണ്ട്. A1 വിഭാഗത്തിന് A1a, A1b, A1c തുടങ്ങിയ ഉപ വിഭാഗങ്ങളുമുണ്ട്. ഏറ്റവും സാധാരണമായത് A1c ആണ്.


No comments:

Post a Comment