News

Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, November 7, 2018

തവളക്കാലില്‍ പിറന്ന ആദ്യത്തെ ബാറ്ററി!

ഇന്ന് പലവിധ ബാറ്ററികള്‍ അഥവാ സെല്ലുകള്‍ നാം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാല്‍ ആദ്യത്തെ ബാറ്ററി ഏതായിരുന്നു? ആരാണത് നിര്‍മ്മിച്ചത്? അറിയുമോ!...
1800ല്‍ ഓലസ്സാന്ദ്രോ വോള്‍ട്ട (Alessandro Volta) എന്ന ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനാണ് മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ ബാറ്ററി വികസിപ്പിക്കുന്നത്. അതിന്റെ പേരാകട്ടെ വോള്‍ട്ടായിക് പൈല്‍ (The voltaic pile)എന്നും!
ഈ കണ്ടുപിടിത്തത്തിലേക്ക് വോള്‍ട്ടയെ നയിച്ചതിനുപിന്നില്‍ രസകരമായ ഒരു കഥയുണ്ട് . ഗാല്‍വനി (Galvani) എന്നു പേരായ ഒരു ഇറ്റാലിയന്‍ ബയോളജിസ്റ്റ് ഒരു തവളയെ കീറിമുറിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. രണ്ട്  വ്യത്യസ്ത ലോഹങ്ങള്‍ തമ്മില്‍ ഘടിപ്പിച്ച ഒരു കമ്പികൊണ്ട്  തവളയുടെ കാലില്‍ അറിയാതെ തൊട്ടപ്പോള്‍ അത് അനങ്ങുന്നതായി ഗാല്‍വനി ശ്രദ്ധിച്ചു. 1786ലായിരുന്നു ഇത്.
ഇക്കാര്യമറിഞ്ഞ വോള്‍ട്ടയ്ക്ക് സൂത്രം പിടികിട്ടി. രണ്ട്  വ്യത്യസ്ത ലോഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമെ ഈ ചലനം ഉ ണ്ടാവുകയുള്ളു എന്നദ്ദേഹം ഉറപ്പിച്ചു. അപ്രകാരം പരീക്ഷണം തുടര്‍ന്ന അദ്ദേഹം ആ തത്ത്വം പ്രയോജനപ്പെടുത്തി വൈദ്യുതിയു ണ്ടാക്കാം എന്ന നിഗമനത്തില്‍ എത്തുകയായിരുന്നുവത്രേ! അങ്ങനെയാണ് സിങ്കും വെള്ളിയും ഉപയോഗിച്ച് അദ്ദേഹം വോള്‍ട്ടായിക് പൈല്‍ എന്ന ആദ്യ ബാറ്ററി നിര്‍മ്മിച്ചത്.