News

Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, December 13, 2019

Biology (Class 6) ആഹാരം ആരോഗ്യത്തിന്‌ (Food for Health) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

ഒരുഗ്രാം കൊഴുപ്പില്‍ നിന്ന് ലഭിക്കുന്നത് 9 k cal  (കിലോ കലോറി) ഊര്‍ജമാണ്. 
ആവശ്യത്തിലധികമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് പ്രധാനമായും ത്വക്കിനടിയില്‍ സംഭരിക്കപ്പെടുന്നു. കൊഴുപ്പ് ഒരു സംഭൃതാഹാരമാണ്. 
കൊഴുപ്പിന്റെ ലഘുഘടകങ്ങള്‍ ഫാറ്റി ആസിഡ്,  ഗ്ലിസറോള്‍ എന്നിവയാണ്. 
കൊഴുപ്പിന്റെരൂപം തന്നെയാണ് കൊളസ്റ്ററോള്‍.
കൊളസ്റ്ററോളിന് രക്തത്തിലൂടെ സഞ്ചരിക്കാന്‍ ലിപ്പോ പ്രോട്ടീനുകളുടെ സഹായം വേണം.
ലിപ്പോപ്രോട്ടീനുകള്‍ LDL  എന്നും HDL എന്നും രണ്ടുതരത്തിലുണ്ട്.
 (LDL: Low density lipid; HDL: High density lipid)  
 LDL  ചീത്ത കൊളസ്റ്ററോള്‍ എന്നും HDL നല്ല കൊളസ്റ്ററോള്‍ എന്നും പറയപ്പെടുന്നു. 
 LDL കൂടുതലായാല്‍ അത് രക്തധമനികളുടെ ഉള്‍വശത്ത് തങ്ങി നിന്ന് ഹൃദയരോഗങ്ങള്‍ക്കും, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
...........................................................                     ................................................
One gram of fat yields 9 kcal of energy.
Excess fat in the food is stored under the skin.
Fat is a stored food.
The simpler components of fat are fatty acids and glycerol.
Cholesterol is a type of fat.
Cholesterol is of 2 kinds namely LDL and HDL. (LDL: low density lipid, HDL: high density lipid).
LDL is known as bad cholesterol and HDL is known as good cholesterol.
Excess LDL get deposited in the inner surface of arteries and block the flow of blood. It can cause heart diseases.

Thursday, December 12, 2019

Biology (Class 9) വിസര്‍ജനം സമസ്ഥിതി പാലനത്തിന് (Excretion to Maintain Homeostasis) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

'വൃക്കരോഗങ്ങളും ജീവിതശൈലിയും' 
ആധുനിക ജീവിതരീതി
ജീവിതശൈലി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ സമൂഹമോ എങ്ങനെ ജീവിക്കുന്നു എന്നതാണ്. ദൈനംദിന ജീവിതചര്യകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പുരോഗതി വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
★ ഊര്‍ജം ഉപയോഗിക്കാതെ യാത്രചെയ്യുന്നതിന് വ്യക്തികളെ വാഹനങ്ങള്‍ ഇന്ന് പ്രാപ്തരാക്കിയിരിക്കുന്നു. 
★ വീട്ടുപകരണങ്ങളായ മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍ എന്നിവ വീട്ടുജോലികള്‍ ആയാസകരമാക്കുന്നതുമൂലം കായികാധ്വാനം കുറയുന്നു.
★ രാവുകള്‍ പകലുകളാക്കി ഉറക്കമിളച്ച് നമ്മള്‍ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു.
★ ഈ ഉപകരണങ്ങള്‍ നമുക്ക് സമയലാഭമുണ്ടാക്കിത്തരുമെങ്കിലും, അതിനു നാം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. അതു നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ജീവിതശൈലിയും വൃക്കരോഗങ്ങളും
★ മദ്യപാനം ദൈനം ദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ശീലമായി മാറിയിരിക്കുന്നു.
★ ഭക്ഷണ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
★ അമിതഭക്ഷണവും കുറഞ്ഞവ്യായാമവും എന്നതു പതിവായിരിക്കുന്നു.
വിശ്രമമില്ലാതിരിക്കുക.
★ വറുത്തതും പൊരിച്ചതും അമിതമായി ഉപയോഗിക്കുക.
★ ഫോസ്ഫറസ്, പൊട്ടാസ്യം  കുറഞ്ഞ ഭക്ഷണം കഴിക്കുക.
★ വെള്ളം ആവശ്യത്തിന് കുടിക്കുക.
★ ആപ്പിള്‍, മുന്തിരി എന്നിവയുടെ ജ്യൂസ് കുടിക്കുക, ഓറഞ്ച് ജ്യൂസ് ഒഴിവാക്കുക.
★ മദ്യപാനം ഒഴിവാക്കുക.
★ കൃത്യമായ വ്യായാമം ചെയ്യുക.
★ നല്ല സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക.
★ ആധുനിക ജീവിതശൈലി, ഉത്ക്കണ്ഠ, പൊണ്ണത്തടി, നിരാശ എന്നിവയിലേക്കു നയിക്കുന്നു.
▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲