ഡെങ്കിപ്പനി
രോഗകാരി: ഡെങ്കിവൈറസുകള്‍ (ഫ്‌ളേവി വൈറസുകള്‍)
പകര്‍ച്ചാരീതി : ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് കൊതുകുകള്‍ വഴി.
ലക്ഷണം : പെട്ടെന്നുള്ള കടുത്തപനി, പേശികളിലും സന്ധികളിലും കടുത്ത വേദന, കൈകളിലും നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഗണ്യമായി കുറയുന്നത് നിമിത്തം വായ്, മൂക്ക്, മോണ എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം.
രണ്ടു മില്ലിലിറ്റര്‍ രക്തത്തില്‍ 200000 മുതല്‍ 400000 വരെ പ്ലേറ്റ്‌ലറ്റുകള്‍ ഉണ്ടായിരിക്കണം. പ്ലേറ്റ്‌ലറ്റുകളാണ് ശരീരത്തിനുളളിലും പുറത്തു രക്തം കട്ട
പിടിക്കുന്ന പ്രക്രിയയില്‍ മുഖ്യ പങ്കുവഹിക്കുന്നത്. എന്നാല്‍ ഡെങ്കിപ്പനിയില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് 20000 ത്തിലും താഴെയായാല്‍ ഗുരുതരമായ രക്തപ്രവാഹവും മരണവും സംഭവിക്കാം. അതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍:
⇒ കൊതുകുകളുടെ പ്രജനനസ്ഥലം ഇല്ലാതാക്കുക, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.
⇒ കൂത്താടികളെ നിയന്ത്രിക്കുക - ഗപ്പി, ഗംബൂസിയ തുടങ്ങിയ ലാര്‍വാഭോജി മത്സ്യങ്ങളെ വളര്‍ത്തുക.
⇒ എണ്ണയോ, മണ്ണെണ്ണയോ ചെറിയ അളവില്‍ ഒഴിക്കുക.
⇒ ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
⇒ കൊതുക് കടിയില്‍ നിന്നുള്ള സംരക്ഷണം- കൊതുകുവല, കൊതുക്ബാറ്റ്, കൊതുകു തിരി, കൊതുകു നെറ്റ് പിടിപ്പിച്ച സ്‌ക്രീന്‍.