News

Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, October 20, 2018

പ്രൊഫസര്‍. സര്‍ അലെക് ജെഫ്രീസ് (Professor Sir Alec Jeffreys)

DNA യുടെ ഘടന (Structure of DNA)



DNAയുടെ ഘടന
DNAയ്ക്ക് ചുറ്റുഗോവണിയുടെ ആകൃതി അവതരിപ്പിച്ചത് ജയിംസ് വാട്‌സണ്‍ ഫ്രാന്‍സിസ് ക്രിക്ക് എന്നിവരാണ്. 
  • DNA മുഖ്യമായും കാണപ്പെടുന്നത് കോശമര്‍മത്തിലുള്ള ക്രോമസോമുകളിലാണ്. ക്രോമസോമിന്റെ അടിസ്ഥാന നിര്‍മാണ ഘടകമാണ് DNA.
  • ന്യൂക്ലിയോടൈഡുകള്‍ കൊണ്ടുള്ള രണ്ടിഴകള്‍ ചേര്‍ന്നാണ് DNA തന്മാത്ര രൂപപ്പെട്ടിട്ടുള്ളത്. 

ഘടകങ്ങള്‍: 
ഡീ ഓക്‌സി റൈബോസ് പഞ്ചസാര, ഫോസ്‌ഫേറ്റ് തന്മാത്ര, നൈട്രജന്‍ ബേസ്. DNAയില്‍ നാലുതരം നൈട്രജന്‍ ബേസുകള്‍ ഉണ്ട്. അഡി
നിന്‍, ഗ്വാനിന്‍, തൈമീന്‍, സൈറ്റൊസിന്‍. അഡിനിന്‍ തൈമിനുമായും ഗ്വാനിന്‍ സൈറ്റോസിനുമായും മാത്രമേ ജോഡി ചേരുന്നുള്ളൂ. (A-T; G-C).


ചുറ്റുഗോവണിയുടെ നെടിയ ഇഴകള്‍ ഡി ഓക്‌സീറൈബോസ് പഞ്ചസാര തന്മാത്രകള്‍, ഫോസ്‌ഫേറ്റ് തന്മാത്രകള്‍ എന്നിവ കൊണ്ടും പടികള്‍ നൈട്രജന്‍ ബേസ് ജോഡികളും കൊണ്ട് നിര്‍മിച്ചിരിക്കുന്നു.

..ജനിതകവിരടയാളത്തിനും ഡി. എന്‍, എ വിവരണത്തിലുമുള്ള ..സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സര്‍ അലക് ജെഫ്രിസ്........


ജനിതകവിരടയാളത്തിനും ഡി. എന്‍, എ വിവരണത്തിലുമുള്ള സാങ്കേതികവിദ്യ (DNA Fingerprinting/ DNA profiling) വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷുകാരാനായ ജനിതകശാസ്ത്രജ്ഞന്‍ സര്‍ അലക് ജെഫ്രിസ് ആണ്. ഇത് ഫോറന്‍സിക് സയന്‍സിലും മറ്റ് ഐഡന്റിറ്റി തര്‍ക്കങ്ങളിലും ലോകവ്യാപകമായി ഉപയോഗിക്കകുന്നു. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ജനിതകശാസ്ത്ര അദ്ധ്യാപകനാണിദ്ദേഹം. 1924 ല്‍ ജനികതശാസ്ത്രത്തിന്  സേവനം നല്‍കിയിരുന്നതിന് അദ്ദേഹത്തെ ആദരിച്ചിരുന്നു. ജനനം:9 ജനുവരി 1950.