▲രക്തം യോജകകലയോ?
വളരെ സങ്കീര്‍ണ ഘടനയുള്ള ദ്രാവകകലയാണ് രക്തം. പദാര്‍ത്ഥങ്ങളുടെ സംവഹനം, രോഗപ്രതിരോധം, ശരീരോഷ്മാവിന്റെ ക്രമീകരണം തുടങ്ങി ഒട്ടേറെ ധര്‍മങ്ങള്‍ രക്തം നിര്‍വഹിക്കുന്നുണ്ടണ്ട്. രക്തത്തില്‍ ദ്രവ്യരൂപത്തിലുള്ള പ്ലാസ്മയും രക്തകോശങ്ങളും അടങ്ങിയിരിക്കുന്നു. അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാണ് രക്തകോശങ്ങള്‍.
അരുണരക്താണുക്കള്‍ - ശ്വസനവാതകങ്ങളുടെ സംവഹനത്തില്‍
പ്രധാന പങ്ക് വഹിക്കുന്നു.
ശ്വേതരക്താണുക്കള്‍ -ന്യൂട്രോഫില്‍, ബേസോഫില്‍, ഇയോസിനോഫില്‍, മോണോസൈറ്റ്, ലിംഫോസൈറ്റ് ഇവയാണ് വ്യത്യസ്തതരം ശ്വേതരക്താണുക്കള്‍. ഇവ പൊതുവെ ശരീരത്തിന്റെ രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
പ്ലേറ്റ്‌ലെറ്റ് - രക്തക്കുഴലുകളില്‍ ഉണ്ടണ്ടാകുന്ന നേരിയ മുറിവുകള്‍ യഥാസമയം അടയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. അസ്ഥി, തരുണാസ്ഥി, നാരുകല തുടങ്ങിയവയെല്ലാം യോജകകലകളാണ്. യോജകകലകളുടെ കൂടുതല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ രക്തവും യോജകകലയായി പരിഗണിക്കപ്പെടുന്നു.
▲പാരന്‍കൈമയിലെ വൈവിധ്യം
നിര്‍വഹിക്കുന്ന വ്യത്യസ്ത ധര്‍മങ്ങള്‍ക്കനുസരിച്ച് സസ്യശരീരത്തില്‍ പാരന്‍കൈമ പലതരത്തിലുണ്ട.്
(1)ക്ലോറന്‍കൈമ: ചില പാരന്‍കൈമ കോശങ്ങളില്‍ ഹരിതകണങ്ങള്‍ കാണാം. പ്രകാശസംശ്ലഷണത്തില്‍ പങ്കെടുക്കുന്ന ഇവ ക്ലോറന്‍കൈമ എന്നറിയപ്പെടുന്നു.
(2)എയ്‌റൈന്‍കൈമ: ജലസസ്യങ്ങളില്‍ പാരന്‍കൈമ കോശങ്ങള്‍ക്കിടയില്‍ ധാരാളം വായു അറകള്‍ കാണാം. ഇങ്ങനെയുള്ള കോശങ്ങള്‍ ചേര്‍ന്നതാണ് എയ്‌റൈന്‍ കൈമ കല. ഇവ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് ജലസസ്യങ്ങളെ സഹായിക്കുന്നു.
(3)സംഭരണ പാരന്‍കൈമ: ചിലയിനം കാണ്ഡങ്ങളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന പാരന്‍കൈമ കോശങ്ങളില്‍ ആഹാരം സംഭരിച്ചിരിക്കുന്നു.

No comments:
Post a Comment