News

Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, September 26, 2018

വരയാട്‌ (Nilgiri Tahr)


പക്ഷികളുടെ കൂടുനിര്‍മാണം (Bird nesting)

Tailor bird nesting



Weaver bird nesting


സ്വയം വിലയിരുത്തല്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ (Self evaluation questions and answers)

സ്വയം വിലയിരുത്തല്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ (Self evaluation questions and answers)

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

ജീവലോകത്തിന് ആഹാരം, സ്വാദറിയുന്നതിനുമപ്പുറം, കലകളില്‍ നിന്ന് കലകളിലേക്ക്, ഊര്‍ജത്തെ സ്വതന്ത്രമാക്കാന്‍, സമസ്ഥിതി പാലിക്കാന്‍
എന്നീ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് 'സ്വയം വിലയിരുത്താന്‍'  ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.

ചോദ്യങ്ങള്‍
.............................................................................................................................
സ്‌കോര്‍ 40                                                      സമയം : 1 ½ മണിക്കൂര്‍
..............................................................................................................................
1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (5×1 =5)
1. ശരിയായ ജോഡി തിരഞ്ഞെടുക്കുക.
(a) ഹരിതകം a - നീല കലര്‍ന്ന പച്ചനിറം
(b) കരോട്ടിന്‍ - മഞ്ഞ കലര്‍ന്ന പച്ചനിറം
(c) സാന്തോഫില്‍ - മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം

2. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരമാണ് .....
3. കുട്ടത്തില്‍ ഒറ്റപ്പെട്ടത് ഏത്? മറ്റുള്ളവയുടെ പൊതുപ്രത്യേകത എഴുതുക.
അമിനോ ആസിഡുകളുടെ ആഗിരണം, ഗ്ലിസറോളിന്റെ ആഗിരണം, ഗാലക്ടോസിന്റെ ആഗിരണം, ഫ്രക്ടോസിന്റെ ആഗിരണം.
4. പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടഭാഗം പൂരിപ്പിക്കുക. പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
ആല്‍ബുമിന്‍ : രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നു.
ഫൈബ്രിനോജന്‍ : ബബബബബബബബബബബ
5. ആക്ടീവ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പ്രത്യേകതകള്‍ ഏവ?
6. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
ശ്വേതരക്താണുക്കളുടെ ധര്‍മം.
(A) രക്തം കട്ടപിടിക്കല്‍ (B)  രക്തസമര്‍ദ്ദം ക്രമീകരിക്കല്‍ (C)  ശ്വസന വാതകങ്ങളുടെ സംവഹനം (D)  രോഗപ്രതിരോധം
7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക.                     2 സ്‌കോര്‍ വീതം. (6×2 =12)
7. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണം ചുവടെ നല്‍കിയിരിക്കുന്നു.
പുകയിലയിലെ വിഷപദാര്‍ത്ഥങ്ങള്‍ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതുമൂലം അവ പൊട്ടുന്നു.
(a) രോഗാവസ്ഥ തിരിച്ചറിഞ്ഞെഴുതുക.
(b) ഈ രോഗാവസ്ഥ ശ്വാസകോശത്തെ ബാധിക്കുന്നതെങ്ങനെ?
8. ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക

9. പ്രകാശസംശ്ലേഷണ പ്രക്രിയയുമായി ബന്ധപ്പെട്ട ക~ുപിടുത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരുടെ പേരുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
(a)  മെല്‍വിന്‍ കാല്‍വിന്‍ (b) വാന്‍ നീല്‍ ഇവരുടെ ക~െത്തലുകള്‍ എഴുതുക.
10. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഗ്ലൈക്കോളിസിസുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്തെഴുതുക.
(a) മൈറ്റോകോണ്‍ഡ്രിയയില്‍ വച്ച് നടക്കുന്നു.
(b) ഗ്ലൂക്കോസിനെ പൈറൂവിക് ആസിഡാക്കി 
മാറ്റുന്നു.
(c) ഓക്‌സിജന്‍ ആവശ്യമില്ല.
(d) 28 ATP തന്‍മാത്രകള്‍ ലഭ്യമാകുന്നു.
11. സിസ്റ്റമിക് പര്യയനവുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.
ഇടത് വെന്‍ട്രിക്കിള്‍→ (a)→ ധമനികള്‍ →..(b)... →  ...(c)... →മഹാസിരകള്‍ →  ...(d)....
12. ബോക്‌സില്‍ നല്‍കിയിരിക്കുന്ന പദങ്ങളെ അനുയോജ്യമായി ജോഡികളാക്കുക.
13. ലിംഫ് വ്യവസ്ഥയുടെ ധര്‍മങ്ങള്‍ വിശദമാക്കുക?

14 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക.                                      3 സ്‌കോര്‍ വീതം. (5×3 =15)

14. ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(a) A, B സൂചിപ്പിക്കുന്ന വാതകങ്ങളേവ?
(b) C, D സൂചിപ്പിക്കുന്ന ഭാഗങ്ങളേവ?
(c) വാതകവിനിമയത്തില്‍ ഇ സൂചിപ്പിക്കുന്ന ഭാഗത്തിന്റെ ഘടന എങ്ങനെ സഹായിക്കുന്നു.
15. വേര് വലിച്ചെടുക്കുന്ന ജലം ഇലകളിലെത്തിക്കുന്നതില്‍ സസ്യസ്വേദന പ്രക്രിയ വഹിക്കുന്ന പങ്ക് എന്ത്. വിശദമാക്കുക?
16. A കോളത്തിനനുസരിച്ച് B, D കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.
17. പ്രകാശസംശ്ലേഷണ പ്രക്രിയയിലെ ഒരു ഘട്ടത്തിന്റെ പ്രത്യേകത ചുവടെ നല്‍കിയിരിക്കുന്നു.
  •  പ്രകാശം ഉപയോഗിക്കുന്നു.

(a) ഈ ഘട്ടത്തിന്റെ പേരെന്ത്?
(b) ഈ ഘട്ടം എവിടെ വച്ച് നടക്കുന്നു?
(c) ഈ ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏവ?
18. കാര്‍ബണ്‍ ഡയോക്‌സൈഡ് കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതെങ്ങനെ?
19. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(a)  വാല്‍വുകള്‍ കാണപ്പെടുന്നില്ല.
(b)  കനം കുറഞ്ഞ ഭിത്തി
(c)  ഹൃദയത്തില്‍ നിന്ന് രക്തത്തെ സംവഹിക്കുന്നു.
(d) കുറഞ്ഞ വേഗത്തിലും മര്‍ദത്തിലുമുള്ള രക്തസംവഹനം.
(e)  രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു.
(f)  കട്ടി കൂടിയ ഭിത്തി.
20 മുതല്‍ 22 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക.                                 4 സ്‌കോര്‍ വീതം. (4×2 =8)
20. പട്ടിക പൂര്‍ത്തിയാക്കുക.
21. ചിത്രം പകര്‍ത്തി വരച്ച് പ്രസ്താവനകള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക.

22. ചിത്രം നിരീക്ഷിച്ച് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

ഉത്തരങ്ങള്‍

Monday, September 24, 2018

Self evaluation: Answers (10EM)

1. (D) Abscisic acid
2. Grey matter: The part of the brain and the spinal cord where the cell body of neurons and non - myelinated neurons are present is called grey matter.
White matter: The part of the brain and the spinal cord where myelinated neurons are present is called white matter.
3. (b)
4. Bombycol. Organisms and pheromones.
5. Continuous and irregular flow of electric charges in the brain.
6. 2, 4 - D
7.
 Through body fluids.
  From HIV infected mother to foetus.
 Through premarital or extra marital sexual contact.
By sharing the needle and syringe used by AIDS patients.
8. (a) - (ii) - (3),  (b) - (i) - (2)
9. (a) Carries impulses to the spinal cord.
(b)   Generates quick responses according to the sensory impulses.
10. (a) Cataract
(b) Blindness resulting from the lens of the eye becoming opaque.
11. I do not agree to the statement. When a foreign antigen reaches one’s blood, it stimulates defense activity. As a result, the antigen present in the received blood and the antibody in the recipient’s  blood will react with each other and form a blood clot. Hence everyone cannot receive blood from all blood groups.
12. The particles of substances causing smell enter the nostrils along with the inhaled air → The particles  dissolve in the mucus inside the nostrils →  The olfactory receptors are stimulated → Impulses are generated → Impulses reach the cerebrum through olfactory nerve → Smell is felt.
13. It accelerates the dropping of fruits. So it is used for harvesting fruits at the same time.
14. (a) Sickle cell anaemia
(b) The defect of genes may cause deformities in the sequencing of amino acids which are the building blocks of haemoglobin. As a result,  the structure of haemoglobin changes.
(c) The oxygen carrying capacity of red blood cells decreases. The RBCs in the shape of sickle aggregate in the blood vessels and block the flow of blood.
15. Antibodies destroy germs in three ways.  They destroy bacteria by disintegrating their cell membrane. They neutralise the toxin of the antigens. They destroy pathogens by stimulating other white blood cells.
16. A- These movements create movements of the sensory hair cells and generate impulses.
B -The impulses are transmitted by the vestibular nerves to the cerebellum.
C- The cerebellum enables muscular movements to maintain equilibrium.
17. (a) Neuron
b. A-Axon; It carries impulses from the cell body of the neuron to outside. It is the longest filament from the cell body.
c. B- Synaptic knob; Secretes neuro trans- mitter.
18. a - Killed germs; b- Hepatitis B;
c- Neutralised toxins
19.

20. a.  Thyroxine; Thyroid gland
b. $ Raises the rate of metabolism
$ Regulates growth in children.
$ Increases energy production.
$ Accelerate the growth and development   of the brain in the foetal and infancy   stages.
c. Cretinism
Symptoms : Low metabolic rate, sluggishness, sleeplessness, Increase in body weight, Hypertension, Oedema.
21. a. Coconut; Fungus
b. Blight - Rice
Wilt - Brinjal
c. Brinjal
22.



Questions and Answers

Some model questions  are given here for self evaluation. These are selected from the lessons such as, Sensations and Responses, Windows of  Knowledge, Chemical Messages  for Homeostasis, Keeping Diseases Away and Soldiers of  Defense. Try to answer the questions by yourselves. Then click on the link,  ‘Answers’, provided below to know the answers. Compare and rate your answers. 

Questions

.............................................................................................................................
Score 40                                                                          Time 1 ½ Hrs
.............................................................................................................................
Questions 1-6. Answer any five only 1 score each. (5×1 =5)  
1. Choose the correct answer from the alternatives. Which is the hormone that helps a plant to survive in adverse conditions?
(A) Ehtylene (B)   Auxin
(C) Cytokinin  (D)  Abscisic acid
2. Differentiate between grey matter and white matter.
3. From the given three pairs, select the correct one.
(a) Monocyte - Stimulates other white cells.
(b) Eosinophil - Produces chemical substances needed for inflammatory response.
(c)  Lymphocyte - Engulfs and destroys germs.
4. Find the missing item in the second pair on the basis of the relationship between the items in the first pair. Write the relationship between the items in the pair also.
Civet cat: Civeton
Female silkworm moth : ................
5. Write the cause of epilepsy.
6. Complete the statement appropriately. ......................... is an artificial hormone used in farmlands as a weedicide.
Questions 7- 13. Answer any six only. 2 score each. (6 ×2 =12)
7. A brochure is to be prepared to create awareness against AIDS. What are the ideas to be included in it regarding the ways in which HIV is transmitted?
8. Rearrange the items in columns B and C so that they match with those in column A.


9. Write functions of the parts named below in reflex action.
(a) Sensory  neuron  (b) Interneuron
10. The remedy for an eye defect is stated below.
Lens replacement surgery
(a) Identify the eye defect.
(b) Write the cause of this defect.
11. ‘All the people can receive all the groups of blood’ . How do you react to this statement?
12. Prepare a flow chart showing how we sense smell.
13. What is the function of artificial abscisic acid?
Questions 14- 19. Answer any five only. 3 score each. (5×3=15)  
14. Observe the illustration and answer the questions.



(a) Name the disease shown in the illustration
(b) Explain the cause of the disease.
(c) How does the change in the shape of the red blood cells affect the body?
15. Antibodies are substances that act against antigens. How do antibodies help the defense mechanism of the body?
16. Complete the flow chart related to the balancing of the body 


17. Observe the figure and answer the questions.



a) What does the figure indicate?
b) Name the part indicated by ‘A’ and write its peculiarity.
c) Name the part indicated by ‘B’  and write its function.
18. Fill in the blank spaces in the illustration.


19. Tabulate the statements given below.
a) Urinary bladder contracts.
b) Trachea dilates.
c) Production of saliva decreases.
d) Hormone production decreases.
e) Glucose is converted into glycogen.
f) Peristalsis in the intestine slows down.


Questions 20- 22. Answer any two only. 4 score each.             (2×4 =8)
20. Given below is the condition arising from  the decrease in the production of a hormone.
Deficiency during foetal stage leads to mental retardation and stunted growth.

a) Name the hormone and the gland that secretes it.
b) What are the functions of this hormone?
c) What is the diseased condition referred to above? Write its other symptoms.
21. Observe the graph and answer the questions.



a) Which is the crop that is most  affected in this area? Which is its pathogen?
b) According to the graph, which are the bacterial diseases? Name the crops affected by the bacteria.
c) Which is the crop that is least affected?
22. Copy the given diagram. Also name and label the parts described.


a) The layer of the eye ball where photoreceptors are seen.
b) The part that regulates its size according to the intensity of light.
c) The part that transmits impulses to the brain.

 Answers


ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

അറിയാനും പ്രതികരിക്കാനും, അറിവിന്റെ വാതായനങ്ങള്‍, സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍, അകറ്റിനിര്‍ത്താം രോഗങ്ങളെ, പ്രതിരോധത്തിന്റെ കാവലാളുകള്‍ എന്നീ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് 'സ്വയം വിലയിരുത്താന്‍'  ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.

ചോദ്യങ്ങള്‍
.............................................................................................................................
സ്‌കോര്‍ 40                                                      സമയം : 1 ½ മണിക്കൂര്‍
..............................................................................................................................

1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക.     1 സ്‌കോര്‍ വീതം. (5×1 =5)  

1.  ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രതികൂല സാഹചര്യങ്ങളില്‍ സസ്യത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍.
(A) എഥിലിന്‍  (B) ഓക്‌സിന്‍
(C) സൈറ്റോകിനിന്‍  (D) അബ്‌സെസിക് ആസിഡ്
2.  വ്യത്യാസം എഴുതുക.
ഗ്രേമാറ്റര്‍, വൈറ്റ്മാറ്റര്‍
3.  ശരിയായ ജോഡി ഏത്?
(a) മോണോസൈറ്റ്- മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
(b) ഈയോസിനോഫില്‍ - വീങ്ങല്‍ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നു.
(c) ലിംഫോസൈറ്റ്-ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു.
4.  പദജോഡി ബന്ധം മനസിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക.
പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
വെരുക്     : സിവറ്റോണ്‍
പെണ്‍പട്ടുനൂല്‍ ശലഭം : ................
5.  അപസ്മാരത്തിന് കാരണം എന്ത്?
6.  പ്രസ്താവന അനുയോജ്യമായി പൂര്‍ത്തിയാക്കുക.
കാര്‍ഷിക മേഖലയില്‍ കളകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ സസ്യഹോര്‍മോണാണ് .........................

7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍ വീതം.              (6×2 =12)  

7.  എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി തയ്യാറാക്കുന്ന ലഘുലേഖയില്‍ ‘HIV  ഏതെങ്കല്ലാം മാര്‍ഗങ്ങളിലൂടെ പകരും എന്നതുമായി ബന്ധപ്പെട്ട ഏതെല്ലാം ആശയങ്ങള്‍ ഉള്‍പ്പെടുത്താം?
8.  A കോളത്തിനനുസരിച്ച് B, C കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.

9.  റിഫ്‌ളക്‌സ് പ്രവര്‍ത്തനത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന ഭാഗങ്ങളുടെ ധര്‍മം എഴുതുക.
(a) സംവേദനാഡി  (b)  ഇന്റര്‍ന്യൂറോണ്‍
10.  ഒരു നേത്രരോഗത്തിന് പരിഹാരം ചുവടെ നല്‍കിയിരിക്കുന്നു.
ലെന്‍സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
(a)   നേത്രരോഗമേത്?
(b)  ഈ നേത്രരോഗത്തിന്റെ കാരണം എന്ത്?
11. എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കുവാന്‍ കഴിയും. പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം വിശദമാക്കുക.
12.  ഗന്ധം അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് തയ്യാറാക്കുക.
13.  കൃത്രിമ അബ്‌സെസിക് ആസിഡിന്റെ ധര്‍മം എന്ത്?

14 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്‌കോര്‍ വീതം.             (5×3 =15)   

14.  ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.


(a) ചിത്രീകരണം സൂചിപ്പിക്കുന്ന രോഗാവസ്ഥ ഏത്?
(b) ഈ രോഗാവസ്ഥയുടെ കാരണം വിശദമാക്കുക.
(c) അരുണരക്താണുക്കളിലെ രൂപമാറ്റം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?
15.  ആന്റിജനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാസഘടകങ്ങളാണ് ആന്റിബോഡികള്‍. ആന്റിബോഡികള്‍ പ്രതിരോധപ്രവര്‍ത്തനത്തെ എങ്ങനെ സഹായിക്കുന്നു?
16.  ശരീരതുലനനില പാലനവുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.


17.  ചിത്രം നിരീക്ഷിച്ച് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.


(a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
(b) A സൂചിപ്പിക്കുന്ന ഭാഗവും അതിന്റെ പ്രത്യേകതയും എഴുതുക.
(c) B സൂചിപ്പിക്കുന്ന ഭാഗവും അതിന്റെ ധര്‍മവും എഴുതുക.
18.  ചിത്രീകരണം ഉചിതമായി പൂരിപ്പിക്കുക.


19. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(a) മൂത്രാശയം ചുരുങ്ങുന്നു.
(b) ശ്വാസനാളം വികസിക്കുന്നു.
(c) ഉമിനീര്‍ ഉല്‍പാദനം കുറയുന്നു.
(d) ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നു.
(e) ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്നു.
(f) കുടലിലെ പെരിള്‍സ്റ്റാസിസ് മന്ദീഭവിക്കുന്നു.


20 മുതല്‍ 22 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക.  4 സ്‌കോര്‍ വീതം.             (2×4 =8)  

20.  ഒരു ഹോര്‍മോണിന്റെ ഉല്‍പാദനം കുറഞ്ഞാലുണ്ടാകുന്ന അവസ്ഥ ചുവടെ നല്‍കിയിരിക്കുന്നു.

ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ ലഭ്യത കുറയുന്നത് ബുദ്ധിമാന്ദ്യത്തിനും വളര്‍ച്ച മുരടിപ്പിക്കാനും ഇടയാക്കുന്നു.

(a) ഹോര്‍മോണും അത് ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയും തിരിച്ചറിഞ്ഞെഴുതുക.
(b) ഈ ഹോര്‍മോണിന്റെ ധര്‍മങ്ങള്‍ ഏവ?
(c) മുകളില്‍ നല്‍കിയിരിക്കുന്ന രോഗാവസ്ഥയുടെ പേരെന്ത്? മറ്റ് ലക്ഷണങ്ങള്‍ എഴുതുക.
21.  ഗ്രാഫ് നിരീക്ഷിച്ച് ചോദ്യങ്ങളുടെ ഉത്തരം എഴുതുക.


(a) ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ രോഗബാധയേറ്റ വിളയേത്? രോഗകാരി ഏത്?
(b) ഇതില്‍ ബാക്ടീരിയ രോഗകാരിയായ സസ്യരോഗങ്ങള്‍ ഏവ? ഇവ ഏതേത് വിളകളെ ബാധിക്കുന്നു?
(c) ഈ പ്രദേശത്ത് ഏറ്റവും കുറവ് രോഗബാധയേറ്റ വിളയേത്?
22.  ചിത്രം പകര്‍ത്തി വരച്ച് നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തുക.

(a) പ്രകാശ ഗ്രാഹികള്‍ കാണപ്പെടുന്ന പാളി.
(b) പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കുന്ന ഭാഗം.
(c) ആവേഗങ്ങളെ മസ്തിഷ്‌കത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം.

ഉത്തരങ്ങള്‍