News

Blogger Tips and TricksLatest Tips And TricksBlogger Tricks

സ്വയം വിലയിരുത്തല്‍: ഉത്തരങ്ങള്‍ (Class 10MM)

1. (D)  അബ്‌സെസിക് ആസിഡ്
2. മസ്തിഷ്‌കത്തിലും സുഷുമ്‌നയിലും മയലിന്‍ ഷീത്ത് ഉള്ള നാഡീകോശങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് വൈറ്റ്മാറ്റര്‍.  കോശശരീരവും മയിലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കാണപ്പെടുന്ന ഭാഗമാണ് ഗ്രേമാറ്റര്‍.
3. (b)
4. ബോംബികോള്‍, ജീവികളും ഫിറമോണുകളും
5. തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്നത്.
6. 2, 4 - D
7. ശരീരദ്രവങ്ങളിലൂടെ, എച്ച്.ഐ.വി ബാധിതരില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക്, വിവാഹ പൂര്‍വ്വ അല്ലെങ്കില്‍ വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ, എയ്ഡ്‌സ് ബാധിതര്‍ ഉപയോഗിച്ച
സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ.
8. (a) - (ii) - (3),  (b) - (i) - (2)
9. (a)സംവേദനാഡി  ആവേഗങ്ങളെ സൂഷുമ്‌നയിലെത്തിക്കുന്നു.
(b) ഇന്റര്‍ന്യൂറോണ്‍  സംവേദ ആവേഗങ്ങള്‍ക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നു.
10. (a) തിമിരം
(b) കണ്ണിലെ ലെന്‍സ് അതാര്യമാകുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ.
11. പ്രസ്താവനയോട് യോജിക്കുന്നില്ല. ഒരാളുടെ രക്തത്തില്‍ സ്വാഭാവികമായി കാണപ്പെടാത്ത ആന്റിജനുകള്‍ എത്തിയാല്‍ അത് പ്രതിരോധപ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. തല്‍ഫലമായി സ്വീകരിക്കുന്ന രക്തത്തിലെ ആന്റിജനും അയാളുടെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.  അതുകൊണ്ട് എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കുവാന്‍ കഴിയില്ല.
12. ഗന്ധകണികകള്‍ ഉച്ഛ്വാസവായുവഴി മൂക്കിലേക്ക് പ്രവേശിക്കുന്നു. → ഗന്ധകണികകള്‍ മൂക്കിനുള്ളിലെ ശ്ലേഷ്മത്തില്‍ ലയിക്കുന്നു →  ഗന്ധഗ്രാഹികളെ ഉദ്ദീപിപ്പിക്കുന്നു → ആവേഗങ്ങള്‍ ഉണ്ടാകുന്നു  →  ആവേഗങ്ങള്‍ സെറിബ്രത്തിലെത്തുന്നു  →  ഗന്ധം അനുഭവപ്പെടുന്നു.
13. ഫലങ്ങള്‍ പൊഴിയുന്നതിന് കാരണമാകുന്നതിനായി പഴവര്‍ഗസസ്യങ്ങളില്‍ ഒരേ സമയത്ത് വിളവെടുപ്പ് നടത്താനായി ഉപയോഗിച്ചുവരുന്നു.
14. (a) സിക്കിള്‍ സെല്‍ അനീമിയ
(b) ജീനുകളിലെ വൈകല്യം രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മാണഘടകങ്ങളായ അമിനോ ആസിഡുകളുടെക്രമീകരണത്തിലും വൈകല്യം വരുത്താം. തല്‍ഫലമായി ഹീമോഗ്ലോബിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകുന്നു.
(c) അരുണരക്താണുക്കളിലെ ഓക്‌സിജന്‍ വാഹകശേഷി കുറയുന്നു. അരിവാള്‍ രൂപത്തിലായ രക്തകോശങ്ങള്‍ രക്തക്കുഴലുകളില്‍ തങ്ങിനിന്ന് രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.
15. മൂന്ന് രീതികളിലാണ് ആന്റിബോഡികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നത്.
(i) ബാക്ടീരിയകളുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.
(ii) ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നു.
(iii) മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു
16. അഗ്രാഹികളായ രോമകോശങ്ങളെ ചലിപ്പിച്ച് ആവേഗങ്ങള്‍ സൃഷ്ടിക്കുന്നു.
ആ ആവേഗങ്ങള്‍ വെസ്റ്റിബ്യുലാര്‍ നാഡിവഴി
സെറിബെല്ലത്തിലേക്ക് സംവഹിക്കപ്പെടുന്നു.
ഇ സെറിബല്ലം പേശീപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു.
17. (a) ന്യൂറോണ്‍
(b) അആക്‌സോണ്‍, കോശശരീരത്തില്‍ നിന്നുള്ള നീളം കൂടിയ തന്തു.
(c) ആസിനാപ്റ്റിക്‌നോബ്, നാഡീയപ്രേക്ഷകം സ്രവിക്കുന്നു.
18. (a)  മൃതമാക്കപ്പെട്ട രോഗാണുക്കള്‍
(b) ഹെപ്പറ്റൈറ്റിസ് ആ
(c)  നിര്‍വീര്യമാക്കപ്പെട്ട വിഷവസ്തുക്കള്‍


20. (a) തൈറോക്‌സിന്‍, തൈറോയ്ഡ് ഗ്രന്ഥി
(b) ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് ഉയര്‍ത്തുന്നു, കുട്ടികളുടെ ശരീരവളര്‍ച്ച നിയന്ത്രിക്കുന്നു, ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കുന്നു, ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയും വികാസവും ത്വരിതപ്പെടുത്തുന്നു.
(c) ക്രെറ്റിനിസം: കുറഞ്ഞ ഉപാപചയ നിരക്ക്, മന്ദത, ഉറക്കക്കുറവ്, ശരീരഭാരം കൂടുക, ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരകലകളുടെ വീക്കം.
21. (a)  തെങ്ങ്, ഫംഗസ്
(b) ബ്ലൈറ്റ് - നെല്‍ച്ചെടി
വാട്ടരോഗം - വഴുതന
(c)  വഴുതന
22.







No comments:

Post a Comment