News

Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, August 14, 2019

കോശജാലങ്ങള്‍ (Cell Clusters)

രക്തം യോജകകലയോ?
വളരെ സങ്കീര്‍ണ ഘടനയുള്ള ദ്രാവകകലയാണ് രക്തം. പദാര്‍ത്ഥങ്ങളുടെ സംവഹനം, രോഗപ്രതിരോധം, ശരീരോഷ്മാവിന്റെ ക്രമീകരണം തുടങ്ങി ഒട്ടേറെ ധര്‍മങ്ങള്‍ രക്തം നിര്‍വഹിക്കുന്നുണ്ടണ്ട്. രക്തത്തില്‍ ദ്രവ്യരൂപത്തിലുള്ള പ്ലാസ്മയും രക്തകോശങ്ങളും അടങ്ങിയിരിക്കുന്നു. അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാണ് രക്തകോശങ്ങള്‍.
അരുണരക്താണുക്കള്‍ - ശ്വസനവാതകങ്ങളുടെ സംവഹനത്തില്‍
പ്രധാന പങ്ക് വഹിക്കുന്നു.
ശ്വേതരക്താണുക്കള്‍ -ന്യൂട്രോഫില്‍, ബേസോഫില്‍, ഇയോസിനോഫില്‍, മോണോസൈറ്റ്, ലിംഫോസൈറ്റ് ഇവയാണ് വ്യത്യസ്തതരം ശ്വേതരക്താണുക്കള്‍. ഇവ പൊതുവെ ശരീരത്തിന്റെ രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
പ്ലേറ്റ്‌ലെറ്റ് - രക്തക്കുഴലുകളില്‍ ഉണ്ടണ്ടാകുന്ന നേരിയ മുറിവുകള്‍ യഥാസമയം അടയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. അസ്ഥി, തരുണാസ്ഥി, നാരുകല തുടങ്ങിയവയെല്ലാം യോജകകലകളാണ്. യോജകകലകളുടെ കൂടുതല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ രക്തവും യോജകകലയായി പരിഗണിക്കപ്പെടുന്നു.

പാരന്‍കൈമയിലെ വൈവിധ്യം
നിര്‍വഹിക്കുന്ന വ്യത്യസ്ത ധര്‍മങ്ങള്‍ക്കനുസരിച്ച് സസ്യശരീരത്തില്‍ പാരന്‍കൈമ പലതരത്തിലുണ്ട.്
(1)ക്ലോറന്‍കൈമ: ചില പാരന്‍കൈമ കോശങ്ങളില്‍ ഹരിതകണങ്ങള്‍ കാണാം. പ്രകാശസംശ്ലഷണത്തില്‍ പങ്കെടുക്കുന്ന ഇവ ക്ലോറന്‍കൈമ എന്നറിയപ്പെടുന്നു.
(2)എയ്‌റൈന്‍കൈമ: ജലസസ്യങ്ങളില്‍ പാരന്‍കൈമ കോശങ്ങള്‍ക്കിടയില്‍ ധാരാളം വായു അറകള്‍ കാണാം. ഇങ്ങനെയുള്ള കോശങ്ങള്‍ ചേര്‍ന്നതാണ് എയ്‌റൈന്‍ കൈമ കല. ഇവ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് ജലസസ്യങ്ങളെ സഹായിക്കുന്നു.
(3)സംഭരണ പാരന്‍കൈമ: ചിലയിനം കാണ്ഡങ്ങളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന പാരന്‍കൈമ കോശങ്ങളില്‍ ആഹാരം സംഭരിച്ചിരിക്കുന്നു.