News

Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, October 9, 2018

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍, കോശജാലങ്ങള്‍, വീണ്ടെടുക്കാം വിളനിലങ്ങള്‍  എന്നീ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് 'സ്വയം വിലയിരുത്താന്‍'  ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.
ചോദ്യങ്ങള്‍
.............................................................................................................................
സ്‌കോര്‍ 20                                                      സമയം : 40 Minutes
..............................................................................................................................
1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (3×1 =3)

1. പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗംപൂരിപ്പിക്കുക. പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
ജഴ്‌സി : പശു :: ബോയര്‍ : .................
2. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
സസ്യഭാഗങ്ങള്‍ക്ക് വഴക്കവും താങ്ങും നല്‍കുന്ന സസ്യകല
(അ) കോളന്‍കൈമ (ആ) സ്‌ക്ലീറന്‍കൈമ
(ഇ) ഫ്‌ളോയം (ഉ) പാരന്‍കൈമ
3. കൂട്ടത്തില്‍ ഒറ്റപ്പെട്ടത് ഏത്? മറ്റുള്ളവയുടെ
പൊതു പ്രത്യേകത എഴുതുക.
ബാക്ടീരിയ, മൈക്കോപ്ലാസ്മ, അമീബ, സയനോബാക്ടീരിയ.
4 മുതല്‍ 8 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍
വീതം. (4ന്ത2 =8)
4. വിത്തുകോശങ്ങള്‍ എന്നാലെന്ത്? അവയുടെ സവിശേഷത എന്ത്?
5. ചിത്രം നിരീക്ഷിച്ച് ചാദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(മ) ചിത്രത്തില്‍ സൂചിപ്പിക്കുന്ന കോശാംഗം ഏത്?
(യ) ഈ കോശാംഗത്തിന്റെ ധര്‍മം എന്ത്?
6. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(മ) പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് മണ്ണിനെ പൊതിയുന്നു.
(യ)  വശങ്ങള്‍ വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു.
(ര) താപനിലയും ഈര്‍പ്പവും സ്ഥിരമായി ക്രമീകരിക്കപ്പെടുന്നു.
(റ) മണ്ണിലെ മൂലകങ്ങളുടെ അളവ് സാങ്കേതിക 
വിദ്യ ഉപയോഗിച്ച് കൃത്യമായി പഠിക്കുന്നു.
7. വര്‍ഗീകരണശാസ്ത്രത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ചില ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ ബോക്‌സില്‍ നല്‍കിയിരിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ക്കനുസരിച്ചുള്ള ഉത്തരം ബോക്‌സില്‍ നിന്നും ക~െത്തി എഴുതുക.

അരിസ്‌റ്റോട്ടില്‍, തിയോഫ്രാസ്റ്റസ്, ചരകന്‍, ജോണ്‍ റേ, കാള്‍ ലിനേയസ്

(മ) സസ്യശാസ്ത്രത്തിന്റെ പിതാവ്.
(യ) ’സ്പീഷീസ്’ എന്ന് പദം ആദ്യമായി ഉപയോഗിച്ചു.
(ര) ജീവശാസ്ത്രത്തിന്റെ പിതാവ്.
(റ) ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചു.
8. ജന്തുകോശത്തില്‍ മാത്രം കാണപ്പെടുന്ന കോശാംഗങ്ങളും അവയുടെ ധര്‍മവും എഴുതുക.
9 മുതല്‍ 12 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. 3  സ്‌കോര്‍ വീതം. (3ന്ത3 =9)
9. അ കോളത്തിനനുസരിച്ച് ആ, ഇ കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.
10. ചിത്രം നിരീക്ഷിച്ച് നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(മ) ചിത്രം സൂചിപ്പിക്കുന്ന സംവഹനകലയേത്?
(യ) ഈ സംവഹനകലയുടെ ധര്‍മങ്ങള്‍ എഴുതുക.
11. ചിത്രീകരണം നിരീക്ഷിച്ച് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

(മ) ജീവാണുവളം എന്നാലെന്ത്?
(യ) ജീവാണുവളത്തിന്റെ ധര്‍മം എന്ത്?
(ര) ചിത്രീകരണത്തില്‍ അ, ആ ഇവ പൂരിപ്പിക്കുക.
12. ചിത്രം പകര്‍ത്തിവരച്ച് നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ക്കനുസരിച്ചുള്ള  ഭാഗങ്ങള്‍ ക~െത്തി അടയാളപ്പെടുത്തുക.

(മ) റൈബോസോം നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗം.
(യ) ജീനുകളെ ഉള്‍ക്കൊള്ളുന്ന ഭാഗം.

ഉത്തരങ്ങള്‍








1 comment: