അറിയാനും പ്രതികരിക്കാനും, അറിവിന്റെ വാതായനങ്ങള്‍, സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍, അകറ്റിനിര്‍ത്താം രോഗങ്ങളെ, പ്രതിരോധത്തിന്റെ കാവലാളുകള്‍ എന്നീ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് 'സ്വയം വിലയിരുത്താന്‍' ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.
സ്‌കോര്‍ 40 സമയം : 1 ½ മണിക്കൂര്‍
..............................................................................................................................
1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (5×1 =5)
1. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രതികൂല സാഹചര്യങ്ങളില്‍ സസ്യത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍.
(A) എഥിലിന്‍ (B) ഓക്‌സിന്‍
(C) സൈറ്റോകിനിന്‍ (D) അബ്‌സെസിക് ആസിഡ്
2. വ്യത്യാസം എഴുതുക.
ഗ്രേമാറ്റര്‍, വൈറ്റ്മാറ്റര്‍
3. ശരിയായ ജോഡി ഏത്?
(a) മോണോസൈറ്റ്- മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
(b) ഈയോസിനോഫില്‍ - വീങ്ങല്‍ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നു.
(c) ലിംഫോസൈറ്റ്-ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു.
4. പദജോഡി ബന്ധം മനസിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക.
പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
വെരുക് : സിവറ്റോണ്‍
പെണ്‍പട്ടുനൂല്‍ ശലഭം : ................
5. അപസ്മാരത്തിന് കാരണം എന്ത്?
6. പ്രസ്താവന അനുയോജ്യമായി പൂര്‍ത്തിയാക്കുക.
കാര്‍ഷിക മേഖലയില്‍ കളകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ സസ്യഹോര്‍മോണാണ് .........................
7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍ വീതം. (6×2 =12)
7. എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി തയ്യാറാക്കുന്ന ലഘുലേഖയില്‍ ‘HIV ഏതെങ്കല്ലാം മാര്‍ഗങ്ങളിലൂടെ പകരും എന്നതുമായി ബന്ധപ്പെട്ട ഏതെല്ലാം ആശയങ്ങള്‍ ഉള്‍പ്പെടുത്താം?
8. A കോളത്തിനനുസരിച്ച് B, C കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.
ചോദ്യങ്ങള്‍
.............................................................................................................................സ്‌കോര്‍ 40 സമയം : 1 ½ മണിക്കൂര്‍
..............................................................................................................................
1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (5×1 =5)
1. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രതികൂല സാഹചര്യങ്ങളില്‍ സസ്യത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍.
(A) എഥിലിന്‍ (B) ഓക്‌സിന്‍
(C) സൈറ്റോകിനിന്‍ (D) അബ്‌സെസിക് ആസിഡ്
2. വ്യത്യാസം എഴുതുക.
ഗ്രേമാറ്റര്‍, വൈറ്റ്മാറ്റര്‍
3. ശരിയായ ജോഡി ഏത്?
(a) മോണോസൈറ്റ്- മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
(b) ഈയോസിനോഫില്‍ - വീങ്ങല്‍ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നു.
(c) ലിംഫോസൈറ്റ്-ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു.
4. പദജോഡി ബന്ധം മനസിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക.
പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
വെരുക് : സിവറ്റോണ്‍
പെണ്‍പട്ടുനൂല്‍ ശലഭം : ................
5. അപസ്മാരത്തിന് കാരണം എന്ത്?
6. പ്രസ്താവന അനുയോജ്യമായി പൂര്‍ത്തിയാക്കുക.
കാര്‍ഷിക മേഖലയില്‍ കളകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ സസ്യഹോര്‍മോണാണ് .........................
7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍ വീതം. (6×2 =12)
7. എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി തയ്യാറാക്കുന്ന ലഘുലേഖയില്‍ ‘HIV ഏതെങ്കല്ലാം മാര്‍ഗങ്ങളിലൂടെ പകരും എന്നതുമായി ബന്ധപ്പെട്ട ഏതെല്ലാം ആശയങ്ങള്‍ ഉള്‍പ്പെടുത്താം?
8. A കോളത്തിനനുസരിച്ച് B, C കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.
9. റിഫ്‌ളക്‌സ് പ്രവര്‍ത്തനത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന ഭാഗങ്ങളുടെ ധര്‍മം എഴുതുക.
(a) സംവേദനാഡി (b) ഇന്റര്‍ന്യൂറോണ്‍
10. ഒരു നേത്രരോഗത്തിന് പരിഹാരം ചുവടെ നല്‍കിയിരിക്കുന്നു.
ലെന്‍സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
(a) നേത്രരോഗമേത്?
(b) ഈ നേത്രരോഗത്തിന്റെ കാരണം എന്ത്?
11. എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കുവാന്‍ കഴിയും. പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം വിശദമാക്കുക.
12. ഗന്ധം അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് തയ്യാറാക്കുക.
13. കൃത്രിമ അബ്‌സെസിക് ആസിഡിന്റെ ധര്‍മം എന്ത്?
14 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്‌കോര്‍ വീതം. (5×3 =15)
14. ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(a) ചിത്രീകരണം സൂചിപ്പിക്കുന്ന രോഗാവസ്ഥ ഏത്?
(b) ഈ രോഗാവസ്ഥയുടെ കാരണം വിശദമാക്കുക.
(c) അരുണരക്താണുക്കളിലെ രൂപമാറ്റം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?
15. ആന്റിജനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാസഘടകങ്ങളാണ് ആന്റിബോഡികള്‍. ആന്റിബോഡികള്‍ പ്രതിരോധപ്രവര്‍ത്തനത്തെ എങ്ങനെ സഹായിക്കുന്നു?
16. ശരീരതുലനനില പാലനവുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.
17. ചിത്രം നിരീക്ഷിച്ച് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
(b) A സൂചിപ്പിക്കുന്ന ഭാഗവും അതിന്റെ പ്രത്യേകതയും എഴുതുക.
(c) B സൂചിപ്പിക്കുന്ന ഭാഗവും അതിന്റെ ധര്‍മവും എഴുതുക.
18. ചിത്രീകരണം ഉചിതമായി പൂരിപ്പിക്കുക.
19. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(a) മൂത്രാശയം ചുരുങ്ങുന്നു.
(b) ശ്വാസനാളം വികസിക്കുന്നു.
(c) ഉമിനീര്‍ ഉല്‍പാദനം കുറയുന്നു.
(d) ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നു.
(e) ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റുന്നു.
(f) കുടലിലെ പെരിള്‍സ്റ്റാസിസ് മന്ദീഭവിക്കുന്നു.
20 മുതല്‍ 22 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്‌കോര്‍ വീതം. (2×4 =8)
20. ഒരു ഹോര്‍മോണിന്റെ ഉല്‍പാദനം കുറഞ്ഞാലുണ്ടാകുന്ന അവസ്ഥ ചുവടെ നല്‍കിയിരിക്കുന്നു.
ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ ലഭ്യത കുറയുന്നത് ബുദ്ധിമാന്ദ്യത്തിനും വളര്‍ച്ച മുരടിപ്പിക്കാനും ഇടയാക്കുന്നു.
(a) ഹോര്‍മോണും അത് ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയും തിരിച്ചറിഞ്ഞെഴുതുക.
(b) ഈ ഹോര്‍മോണിന്റെ ധര്‍മങ്ങള്‍ ഏവ?
(c) മുകളില്‍ നല്‍കിയിരിക്കുന്ന രോഗാവസ്ഥയുടെ പേരെന്ത്? മറ്റ് ലക്ഷണങ്ങള്‍ എഴുതുക.
21. ഗ്രാഫ് നിരീക്ഷിച്ച് ചോദ്യങ്ങളുടെ ഉത്തരം എഴുതുക.
(a) ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ രോഗബാധയേറ്റ വിളയേത്? രോഗകാരി ഏത്?
(b) ഇതില്‍ ബാക്ടീരിയ രോഗകാരിയായ സസ്യരോഗങ്ങള്‍ ഏവ? ഇവ ഏതേത് വിളകളെ ബാധിക്കുന്നു?
(c) ഈ പ്രദേശത്ത് ഏറ്റവും കുറവ് രോഗബാധയേറ്റ വിളയേത്?
22. ചിത്രം പകര്‍ത്തി വരച്ച് നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തുക.
(a) പ്രകാശ ഗ്രാഹികള്‍ കാണപ്പെടുന്ന പാളി.
(b) പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കുന്ന ഭാഗം.
(c) ആവേഗങ്ങളെ മസ്തിഷ്‌കത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം.
No comments:
Post a Comment