റോബര്‍ട്ട് ഹുക്ക്
ഇംഗ്ലീഷുകാരനായ സസ്യശാസ്ത്ര പ്രതിഭ. ലളിതമായ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചു. കോര്‍ക്കിന്റെ ഛേദം മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചപ്പോള്‍ കണ്ട ചെറിയ അറകളെ 'സെല്‍' (Cell) എന്നു വിശേഷിപ്പിച്ചു.
റോബര്‍ട്ട് ബ്രൗണ്‍
സ്‌കോട്‌ലന്‍ഡുകാരനായ സസ്യ ശാസ്ത്രജ്ഞന്‍. കോശകേന്ദ്രം കണ്ടെത്തുകയും അതിനെ 'ന്യൂക്ലിയസ്' (Nucleus) എന്ന് വിളിക്കുകയും ചെയ്തു.
എം.ജെ. ഷ്‌ളീഡന്‍
കോശസിദ്ധാന്തം ആവിഷ്‌കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജര്‍മന്‍ സസ്യശാസ്ത്രജ്ഞനാണ് എം. ജെ. ഷ്‌ളീഡന്‍. സസ്യശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തി.
തിയോഡര്‍ ഷ്വാന്‍
ജര്‍മന്‍ ശരീരശാസ്ത്രജ്ഞന്‍. ജന്തുശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തി.
റുഡോള്‍ഫ് വിര്‍ഷ്വോ
നിലവിലുള്ള കോശങ്ങളില്‍നിന്ന് മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപീകരിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍.
Nalla book annu
ReplyDeleteVere onnum ille
ReplyDelete