News

Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, August 11, 2018

രോഗങ്ങളെ എങ്ങനെ അകറ്റിനിര്‍ത്താം(Keeping Disease Away)

WHO video to fight disease


Animation video on germs/pathogens


അകറ്റിനിര്‍ത്താം രോഗങ്ങളെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന ചില വാര്‍ത്തകള്‍.
മരണത്തിലും ഒരു കണ്ണുവേണം
  • പാഠം പഠിക്കാത്ത ആരോഗ്യകേരളം
പേരാമ്പ്ര സൂപ്പിക്കടയില്‍ സാമ്പിത്തിന്റെ മരണകാരണമെന്ത്? വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു സംശയവുമു~ായിരുന്നില്ല. പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണംതന്നെ. ചികിത്സിച്ച ഡോക്ടര്‍മാരില്‍ ചിലര്‍ പ്രത്യേക വൈറസാണെന്ന സംശയം പറഞ്ഞു, പക്ഷെ ഉറപ്പിക്കാനായില്ല. സാബിത്തിന്റെ മരണം 
ആരോഗ്യവകുപ്പാകട്ടെ അറിഞ്ഞിട്ടുപോലുമു~ായിരുന്നില്ല. കേരളത്തില്‍ ദിവസവും പനിയെത്തുടര്‍ന്ന് മരിക്കുന്ന പലരില്‍ ഒരാളായിരുന്നു കഴിഞ്ഞ മേയ് അഞ്ചിന് മരിച്ച സാബിത്തും. മരണക്കണക്കില്‍ സര്‍ക്കാരിന്റെ ഒരു പട്ടികയിലും പെടാത്തയാള്‍. മേയ് 17-ാം തീയതിവരെ അതായിരുന്നു സ്ഥിതി.
സാബിത്തിന്റെ സഹോദരന്‍ സാലിഹും വാപ്പയും വാപ്പ
യുടെ സഹോദരന്റെ ഭാര്യയും സമാനമായ രോഗലക്ഷണം പ്രകടിപ്പിച്ചതോടെയാണ് കഥമാറിയത്. മൂവര്‍ക്കും നിപ സ്ഥിരീകരിച്ചു. സാബിത്തില്‍ നിന്നാണ് നിപ വന്നതെന്നായിരുന്നു അനുമാനം. 
സാബിത്തിന്റെ മൃതദേഹം കൂടുതല്‍ പരിശോധന നടത്താതെ ഖബറടക്കിയതിനാല്‍ സ്ഥിരീകരിക്കാന്‍ വേറെ വഴിയുമില്ലായിരുന്നു. മേയ് 25 വരെ സാബിത്തിനെ നിപ ബാധിച്ചവരുടെ കണക്കില്‍പ്പെടുത്തിയില്ല. പിന്നീടാണ് ആ പട്ടികയില്‍ ഇടം നല്‍കിയത്. അതും ലാബുകളില്‍ സ്ഥിരീകരിക്കാനാകാതെ.
മരണത്തില്‍ നിന്നുപോലും ഏറെ പഠിക്കാനു~െന്നാണ് നിപ കേരളത്തിന് നല്‍കുന്ന പ്രധാനപാഠം. മരണകാരണം കൃത്യമായി ക~െത്തി റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം കേരളത്തിലെ ആരോഗ്യരംഗത്തില്ല. ഉ~ായിരുന്നെങ്കില്‍ സാബിത്തിന്റെ മരണശേഷം നിപ കൂടുതല്‍ പേരിലേക്ക് പടരുന്നത് ഒഴിവാക്കാമായിരുന്നു. കുറെ ജീവന്‍ രക്ഷിക്കാനാ
കുമായിരുന്നു.

  • നിരീക്ഷണം തന്നെ കരുത്ത്
അമേരിക്കയില്‍ വര്‍ഷങ്ങളായി ഒട്ടേറെ പേരുടെ മരണത്തിനിടയാക്കുന്ന വൈറസാണ് വെസ്റ്റ്‌നൈല്‍. കൊതുകാണ് ഇതിന്റെ വാഹകര്‍. ഓര്‍മ നഷ്ടപ്പെടല്‍, തലചുറ്റല്‍, പനി എന്നിവയാണ് ലക്ഷണങ്ങളായി പറയുക. പക്ഷെ, രോഗം പിടിപെട്ട 80 ശതമാനം പേരിലും ഈ ലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നത് ഈ വൈറസിനെ ദുരൂഹമാക്കുന്നു. അമേരിക്ക
യില്‍ ടെക്‌സിലും ഒക്‌ലഹോമയിലും ഈ വൈറസ് ഇപ്പോഴും തലവേദനയായി തുടരുകയാണ്. 
ഇനി കേരളത്തിലേക്ക് വരാം. 2011 ല്‍ ഈ വൈറസ്  ആദ്യമായി കേരളത്തില്‍ ക~െത്തി. ആലപ്പുഴയിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എഴുവര്‍ഷങ്ങള്‍ക്കുശേഷം ഈ ഏപ്രിലില്‍ ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം മൂന്ന് പേര്‍ക്ക് വീ~ും വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്‌ക്കെത്തിയ സാമ്പിളി ല്‍ നിന്നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. എന്‍.ഐ.വി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മുന്‍കരുതല്‍ സ്വീകരിച്ചു. വെസ്റ്റ്‌നൈലിനെ പിടിച്ചു കെട്ടാനും സാധിച്ചു.
വയനാട്ടിലും നിലമ്പൂരിലും റിപ്പോര്‍ട്ട് ചെയ്ത കുരങ്ങുപനിയുടെ കാര്യവും ഇങ്ങനെതന്നെ. നിരീക്ഷണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോ ഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. അതോടെ 
കുരങ്ങുപനിയും നിയന്ത്രണ വിധേയമായി.
സാമ്പിള്‍ പരിശോധന, രോഗത്തിന്റെ കാരണം ക~െത്തല്‍, മുന്‍കരുതലും  അടിയന്തിര ഇടപെടലും. ഇതാണ് വെസ്റ്റ്‌നൈലിനെയും കുരങ്ങുപനിയെയും
നിലയ്ക്കു നിര്‍ത്താന്‍ കേരളത്തെ സഹായിച്ച മൂന്ന് ഘടകങ്ങള്‍. ഈ സംവിധാനത്തില്‍ വിള്ളല്‍  വീഴു കയോ ഏതെങ്കിലും കണ്ണി ഇഴചേരാതെ നില്‍ക്കുകയോ ചെയ്യുമ്പോള്‍ കേരളം പകര്‍ച്ചവ്യാധികള്‍ക്ക് കീഴടങ്ങും. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതും. 

  • ഭീഷണിയുമായി നിപ്പ വൈറസ് കേരളത്തില്‍ നാം നേരിടേ~ത് എങ്ങനെ?
നിപ്പ വൈറസ് എങ്ങനെ കോഴിക്കോട്ടെത്തി എന്ന ചോ ദ്യത്തിനാണ് ശാസ്ത്രസമൂഹം അതിവേഗം ഉത്തരം ക~െത്തേ~ത്. അതത്ര നിസാരമല്ലെന്നു കൂടി ഓര്‍ക്കുക. 1998-99 ല്‍ ആണ് ആദ്യമായി വൈറസ് ക~െത്തിയത്. മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങ
ളില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ക~െത്തി. 2008 വരെ ചിലയിടങ്ങളില്‍ ഇവ ക~െത്തിയതായി പറ
യുന്നു~െങ്കിലും പിന്നിടൊരു വിവരവുമില്ല. ഭൂമിശാസ്ത്രപരമായി ദക്ഷിണേന്ത്യയില്‍ ഇവയെത്താനുള്ള സാധ്യതയും വിരളമാണ്.
മുന്‍പുള്ള സംഭവങ്ങളില്‍ പഴച്ചാര്‍ ഭക്ഷണമാക്കുന്ന ഫ്രൂട്ട് വവ്വാലുകളാണ് ഇവ പരത്തുന്നതെന്ന് ക~െത്തിയിട്ടു~്. എന്നാല്‍ 50 കിലോമീറ്ററിനപ്പുറം ഈ വവ്വാലുകള്‍ സഞ്ചരിക്കാറില്ല. അടുത്ത സമയത്തെങ്ങും ലോകത്തു മറ്റെവിടെയും ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടതായും ക~െത്തിയിട്ടില്ല. അതുകൊ~് തന്നെ മറ്റു രാജ്യങ്ങ
ളില്‍ നിന്ന് എത്തിയ ആരെങ്കിലും വഴി പകരാനുള്ള സാധ്യതയും കുറവ്.
മറ്റു രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ 
നിന്നോ വവ്വാലുകള്‍ കടിച്ച പഴങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കേരളത്തില്‍ എത്തിയിട്ടു~ോ എന്നു 
പരിശോധിക്കണം. വൈറസ് ബാധയെ വരുതിയിലാക്കാനുള്ള ബാലപാഠ അതിന്റെ സ്രോതസ് മനസിലാക്കുക
യാണ്. അത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ 
നാം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 
വെറുതെയാകും.
സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ ഡ്രോം) രോഗത്തില്‍ മരണനിരക്കു കൂടുതലായി രുന്നെങ്കിലും വ്യാപനം ശക്തമായിരുന്നില്ല. അതേസമയം എച്ച്‌വണ്‍, എന്‍വണ്‍ രോഗം വന്‍തോതില്‍ വ്യാ
പിച്ചെങ്കിലും മരണനിരക്കു കുറവായിരുന്നു. മുന്‍കാല അനുഭവങ്ങള്‍ നിപ്പ വൈറസിന്റെ വ്യാപനം ശക്തമല്ല എന്നു ചൂ~ിക്കാട്ടുന്നു. മരണസാധ്യത കൂടുതലാണെങ്കിലും വ്യാപ്തി കുറവായിരുന്നു. ഇതാണ് നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നു~്. 
നിപ്പപോലെ ഒരു രോഗം പടര്‍ന്നുപിടിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കേരളം എത്രത്തോളം ജാഗരൂകരാണെന്ന കാര്യത്തില്‍ സംശയമു~്. സഞ്ചാരസാധ്യതകള്‍ വര്‍ധിക്കുന്ന കാലത്ത് വൈറസുകള്‍ എളുപ്പത്തില്‍ പടരുമെന്ന കാര്യം ഓര്‍ക്കുക.
ആശുപത്രിയില്‍ ഇത്തരമൊരു രോഗിയെ എത്തിച്ചാല്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന
തിനക്കുറിച്ചും വ്യക്തതയില്ല. സംസ്ഥാനത്ത് ര~ു സ്ഥലങ്ങളിലെങ്കിലും വൈറസ് റെസ്
പോണ്‍സ് ടീം സ്ഥിരം സംവിധാനമായി 
രൂപീകരിക്കേ~ സമയം അതിക്രമിച്ചിരിക്കുന്നു എന്ന
താണ് ഈ സംഭവം കേരളത്തിനു നല്‍കുന്ന പാഠം. ഇതിനു പുറമെ പരിശോധനയ്ക്കുള്ള ആധുനിക സൗകര്യങ്ങളും ഉറപ്പാക്കണം. ഇപ്പോഴും പൂണൈ, മണിപ്പാല്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നമ്മുടെ ആകെയുള്ള ആശ്രയം.
അടുത്തഘട്ടമെന്ന നിലയില്‍ ഈ വൈറസ് എത്രത്തോളം വ്യാപിച്ചുവെന്നു ക~െത്തണം. അതിനായി പല സ്ഥലങ്ങളില്‍ നിന്നായി വിവിധ സാംപി
ളുകള്‍ ശേഖരിക്കണം. ഇവ കൃത്യമായി മാപ്പ് ചെയ്
താല്‍ മാത്രമേ വ്യാപ്തി വ്യക്തമാകൂ. ഏറ്റവും പ്രധാനം 
സ്രോതസ് ക~െത്തുകയാണ്. ഊഹാപോ ഹങ്ങള്‍ക്കു പിന്നാലെ പോയാല്‍ യഥാര്‍ത്ഥ കാരണം അജ്ഞാതമായി തന്നെ തുടരും.
  • നിപ്പ പടര്‍ത്തിയത് വവ്വാലാണോ?
കേരളത്തില്‍ നിപ്പ വൈറസ് പടര്‍ന്നത് വവ്വാല്‍ മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി വവ്വാലുകളെ പിടികൂടിയിട്ടു~്. കേരളത്തില്‍ 29 ഇനം വവ്വാലുകള്‍ ഉള്ളതായി കേരള വെറ്ററിനറി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസില്‍ നടത്തിയ പഠനത്തില്‍ ക~െത്തിയിട്ടു~്. 
ഇതില്‍ ആറെണ്ണമാണ് പഴംതീനി വവ്വാലുകള്‍ (ഫ്രൂട്ട് ബാറ്റ്‌സ്). അതില്‍ മൂന്നെണ്ണം മാത്രമേ നാട്ടിന്‍പുറങ്ങളി ലുള്ളു. ബാക്കി മൂന്നെണ്ണം വനത്തില്‍ മാത്രം കാണപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന മൂന്നുതരം വവ്വാലുകളും ഒരു ദിവസം പരമാവധി സഞ്ചരിക്കുന്ന ദൂരം 25 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ
യാണ്. ഒരുമിച്ചു ജീവിക്കുന്നവരാണ് വവ്വാലുകള്‍. അതു കൊ~് സാധാരണയായി ഇവ സ്വന്തം ഇടംവിട്ടു 
പോകാറില്ല. വവ്വാലുകളില്‍ നിന്നാണ് വൈറസ് ബാധ ഉ~ായിരിക്കുന്നതെങ്കില്‍ നിലവില്‍ അസുഖബാധ ഉ~ായിരിക്കുന്നതിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും വിദഗ്ധര്‍ പറയുന്നു.

വൈറോളജി ഗവേഷണകേന്ദ്രം
വിവിധതരം വൈറസുകളുടെ പരിശോധനയ്ക്കായി നമ്മുടെ സംസ്ഥാനത്ത്  വൈറോളജി ഗവേഷണകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലെ 25 ഏക്കറിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്സ് വൈറോളജി ആരംഭിക്കുന്നത്.

Related Articles

No comments:

Post a Comment