മനുഷ്യരിലെ രോഗപ്രതിരോധത്തിനും മറ്റും വലിയ പുരോഗതിയുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കണ്ടെത്തലിന്റെ വാര്‍ത്തയാണിത്.
ചൈനയില്‍നിന്നാണ് വാര്‍ത്ത. ഒരു സംഘം ഗവേഷകര്‍ ലോകത്താദ്യമായി ഒറ്റ ക്രോമസോമുള്ള യീസ്റ്റ്(single-chromosome yeast)നിര്‍മിച്ചെടുക്കുന്നതില്‍ വിജയിച്ചത്രെ! യീസ്റ്റിന്റെ സ്വാഭാവിക ഘടനയ്‌ക്കൊ ഗുണങ്ങള്‍ക്കോ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
സാധാരണ യീസ്റ്റില്‍ 16 ക്രോമസോമുകളാണ് ഉണ്ടാവുക. ഇപ്പോള്‍ ചൈനക്കാര്‍ ഇതിന്റെ ജനിതക ഘടകങ്ങളെല്ലാം തന്നെ ഒരൊറ്റ ക്രോമസോമില്‍ ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ചെടുത്തിരിക്കുകയാണ്. ചൈനയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മോളികുലാര്‍ പ്ലാന്റ് സയന്‍സസ് എന്ന സ്ഥാപനമാണ് കണ്ടെത്തലിന് പിന്നില്‍.
No comments:
Post a Comment